കോന്നി : കൊന്നപ്പാറ എൽ.പി സ്കൂൾ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി. ഇവിടെ പഠിക്കുന്ന 85 കുട്ടികൾക്കും ഓൺ ലൈൻ ക്ളാസുകൾക്കായി സ്മാർട്ട് ഫോണുകൾ ലഭിച്ചു. 50 കുട്ടികൾക്ക് തുടക്കം മുതൽ മൊബൈൽ ഫോൺ സൗകര്യം ഉണ്ടായിരുന്നു. 30 കുട്ടികൾക്ക് സ്റ്റാഫ് സെക്രട്ടറി അനിത.ജി. നായർ മുൻകൈയെടുത്ത് വിദേശ മലയാളികളുടെ സഹായത്തോടെ മൊബൈൽ ഫോണുകൾ വാങ്ങി നൽകി. മാനേജ്മെന്റും സ്കൂൾ ജീവനക്കാരും ചേർന്ന് അഞ്ച് കുട്ടികൾക്ക് ഫോണുകൾ നൽകി. സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രൊഫ. ജി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈനി മാത്യു, പഞ്ചായത്ത് അംഗം പുഷ്പ ഉത്തമൻ, പി.ടി.എ പ്രസിഡന്റ് എം.ലീലാമ്മ, എസ്.സന്തോഷ് കുമാർ,എ.എസ്.ശശികുമാർ,മായാ കുമാരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |