റാന്നി :ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് മണ്ഡലകാലത്തിന് രണ്ടുമാസം മുമ്പേ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനോട് അഭ്യർത്ഥിച്ചു
വെർച്ച്വൽ ക്യൂ വഴി ബുക്കിംഗ് ആരംഭിക്കുന്നത് തീർത്ഥാടനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്.
ദർശനം ഉറപ്പാക്കിയ ശേഷം മിക്കവർക്കും ഇതിനാൽ 40 ദിവസത്തെ വ്രതം എടുക്കാൻ കഴിയുന്നില്ല .
ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മണ്ഡല കാലത്തിന് 60 ദിവസം മുമ്പ് ദർശനത്തിന് ബുക്ക് ചെയ്യാൻ അവസരം ഒരുക്കി നൽകണമെന്ന് എം .എൽ. എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |