അടൂർ : തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മൊബൈൽ ഫോൺ ലൈബ്രറി ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. ഒാൺ ലൈൻ പഠന സൗകര്യം ലഭിക്കുന്നതിനായി 17 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. അദ്ധ്യാപകരുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും കൂട്ടായ്മയാണ് ഫോണുകൾ വാങ്ങി നൽകിയത്. പി.ടി.എ പ്രസിഡന്റ് ബി . വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ബിന്ദു.ബി, വാർഡംഗം രഞ്ചിനി, രവീന്ദൻപിള്ള, രാധാകൃഷ്ണൻ ടി.പി, രാജു.ബി, കൃഷ്ണകുമാർ, എസ്.സുധൻ കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |