SignIn
Kerala Kaumudi Online
Friday, 26 April 2024 9.44 AM IST

സന്തോഷും സിജോയും ബൈക്കിൽ ഹിമാലയത്തിലേക്ക്

03-himalayan
സന്തോഷും സിജോയും ഹിമാലയൻ ബൈക്കിൽ ഹിമാലയത്തിലേക്ക് ശനിയാഴ്ച പുലർച്ചെ തുമ്പമണിൽനിന്നും ഇവർ യാത്ര തുടങ്ങിയപ്പോൾ

പന്തളം: യാത്ര ചെയ്യാനാഗ്രഹിക്കുന്ന ആരെയും പുളകംകൊള്ളിക്കുന്നതാണ് ഹിമാലയത്തിലേക്കുള്ള യാത്ര, അതൊരു ബൈക്കിലാണെങ്കിൽ പറയേണ്ടതുമില്ല. ബൈക്ക് യാത്രയുടെ ത്രില്ല് ശരിക്കും ആസ്വദിക്കാനായിട്ടാണ് തുമ്പമൺ സ്വദേശികളായ സന്തോഷും സിജോയും ബൈക്കിൽ ഹിമാലയത്തിലേക്ക് യാത്രതിരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ സിവിൽ വിഭാഗത്തിൽ ഡിസൈനർമാരാണ് തുമ്പമൺ പനാറ പടിഞ്ഞാറേപ്പുരയിൽ സന്തോഷും വില്ലംകോട്ട് വില്ലയിൽ സിജോയും. ഇരുവരും ചേർന്ന് പല ദേശങ്ങളിലേക്ക് പറന്നിട്ടുണ്ടെങ്കിലും ബൈക്കിലുള്ള സാഹസിക യാത്ര ഇതാദ്യമാണ്. ശനിയാഴ്ച പുലർച്ചെ തുമ്പമണിൽ നിന്ന് ഇവർ യാത്ര തുടങ്ങി.
14 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് ലക്ഷ്യത്തിലെത്താനാണ് തീരുമാനം. കൊവിഡ് കാരണം മാറ്റിവച്ചിരുന്ന യാത്ര രണ്ടുപേരുടെയും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ശേഷമാണ് തുടങ്ങിയത്. പകൽ യാത്ര കഴിഞ്ഞ് രാത്രി വിശ്രമിച്ചും, കാഴ്ചകൾ കണ്ടും കാമറയിൽ പകർത്തിയും 23 ദിവസംകൊണ്ട് തലസ്ഥാനം ചുറ്റി നാട്ടിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.