പത്തനംതിട്ട : കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് സെക്യുരിറ്റി സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) സൂചനാ പണിമുടക്ക് നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. എസ്.ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് കുമാർ, സി.ഐ.ടി.യു ജില്ലാകമ്മിറ്റിയംഗം ടി.പി രാജേന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം നവീൻ വിജയൻ, ടെമ്പോ ഡ്രൈവേഴ്സ് സെക്രട്ടറി ജി.ജയ്മോൻ, പ്രസിഡന്റ് യു.അയൂബ് ഖാൻ, ഹെഡ് ലോഡിംഗ് കൺവീനർ റജി ജോൺ, ജില്ലാ കമ്മിറ്റിയംഗം എം.വി സഹദേവൻ, കെ.എസ്.ബി.സി തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എം.മേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |