പത്തനംതിട്ട : എസ്.എസ്.എൽ.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് രണ്ടു വർഷം പൂർത്തിയാകുകയും, 2021 മാർച്ച് വരെ മുടക്കമില്ലാതെ വിഹിതം അടയ്ക്കുകയും ചെയ്തിട്ടുളള ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം. www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും .31 വരെ അപേക്ഷിക്കാം. ഫോൺ: 0495 2966577, 9188230577.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |