അടൂർ: പറക്കോട് സർവീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നെന്ന് ആരോപിച്ച് ബി. ജെ. പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ധർണ നടത്തി. സഹകരണ സെൽ ജില്ലാ കൺവീനർ പി.ഡി പദ്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.ജിനു അദ്ധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണകുമാർ, രാജേഷ് തെങ്ങമം,എം.ബി ബിനുകുമാർ, രവീന്ദ്രൻ മാങ്കൂട്ടം,വേണുഗോപാൽ, ഹരികുമാർ, ജി.ദിലീപ്, ശിവദാസൻ നായർ,വേണു കുറുപ്പ്,അനന്തു പി കുറുപ്പ്, അർജുൻചന്ദ്ര, ഷീജ.എസ്, വിനോദ് വാസുദേവ്, അടൂർ സുഭാഷ്, ശെൽവരാജ് നായർ , പ്രദീപ് കുമാർ, സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |