SignIn
Kerala Kaumudi Online
Friday, 26 April 2024 10.43 AM IST

കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

10-gov-contractors
പത്തനംതിട്ട കളക്ട്രേറ്റ് കവാടത്തിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്‌കുട്ടി തേവരുമുറിയിൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ട്രേറ്റ് കവാടത്തിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് അനിൽ എസ്. ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്‌കുട്ടി തേവരുമുറിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗോപാലകൃഷ്ണൻ മലയാലപ്പുഴ, സംസ്ഥാന കമ്മിറ്റി അംഗമായ സാബു കണ്ണംകുഴിയേത്ത്, ജില്ലാ ഭാരവാഹികളായ വിനോദ്കുമാർ എം.ആർ, ജോജി തോമസ്, സക്കറിയ തോമസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അജികുമാർ വള്ളിക്കോട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഒ.എം. മാത്യു കൃതജ്ഞതയും പറഞ്ഞു. 2016 ലെ ഡി.എസ്.ആറിന് പകരം 2021 ലെ ഡി.എസ്.ആർ നടപ്പാക്കുക, കൊവിഡ് പാക്കേജ് പൂർണമായി നടപ്പാക്കുക, വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉൾപ്പെടുത്തുക, നാമമാത്രമായ ചെറുകിട ഇടത്തരം ആനുകൂല്യങ്ങൾ കരാറുകാർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ നാളെ തിരുവനന്തപുരം ചീഫ് എൻജിനിയർ ഓഫീസിൽ ധർണ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.