പത്തനംതിട്ട: കൊവിഡ് കാലത്ത് പഠനം ഓൺലൈനായി മുന്നോട്ടു പോകുന്ന ഘട്ടത്തിൽ പഠനാവശ്യങ്ങൾക്ക് സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഹരിത കേരള മിഷൻ മാതൃകാ പദ്ധതിക്ക് തുടക്കമിടുന്നു.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ശേഖരിച്ചു മാലിന്യ സംസ്കരണം ഫലപ്രദമായി നടത്തുന്നുണ്ട്. ഇവയിൽ പലതിനും മെച്ചപ്പെട്ട വിലയും ലഭിക്കുന്നു. അവ ശേഖരിച്ചു വിറ്റ് ലഭിക്കുന്ന തുക ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്കു പ്രയോജനപ്പെടുത്തുന്നതാണ് മാലിന്യത്തിൽ നിന്ന് ലാപ്ടോപ് എന്ന പദ്ധതി. ജില്ലയിൽ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് കുന്നന്താനം സെന്റ് മേരീസ് ഗവ.ഹൈസ്കൂളിനെയാണ്. പദ്ധതിയുടെ ആലോചനാ യോഗം ഇന്ന് ജില്ലാ പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി ഉദ്ഘാടനം ചെയ്യും. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |