അടൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി കർഷകർക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉദയരശ്മി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം വാഴോട് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ, വാർഡ് മെമ്പർ സതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ബി.സുനിൽ, അക്വോകൾച്ചർ പ്രമോട്ടർ പി.കെ സുധ എന്നിവർ പങ്കെടുത്തു. കട്ല, രോഹു, ഗ്രാസ്കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |