പത്തനംതിട്ട : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെയും മുനിസിപ്പൽ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നടന്നു. മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈനും യൂണിറ്റ് പ്രസിഡന്റ് വി.ജെ. തോമസും ചേർന്ന് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ സെക്രട്ടറി പദ്മകുമാർ അങ്ങാടിക്കൽ പതാക ഉയർത്തി . വിമുക്തഭടഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് സി.കെ. സോമരാജൻ പതാക ഉയർത്തി. സമ്മേളനത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സി.കെ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |