മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം 863-ാം ഗുരുദേവേ ക്ഷേത്രത്തിൽ 167-ാമത് ഗുരുദേവ ജയന്തി ആഘോഷത്തിനും 23-ാമത് പ്രതിഷ്ഠാ വാർഷികത്തിനും ഇന്നലെ വൈകുന്നേരം കൊടിയേറി. തന്ത്രി പെരുന്ന സന്തോഷ് തന്ത്രി കൊടിയേറ്റ് നടത്തി. അഷ്ടദ്രവ്യ ഗണപതിഹോമം, കലശപൂജ, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. ശാഖാ പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാർ, സെക്രട്ടറി ഷൈലജ മനോജ്, യൂണിയൻ കമ്മിറ്റിയംഗം സി.വി. ജയൻ, കമ്മിറ്റിയംഗങ്ങളായ നാരായണൻ ഗോപി പുതുക്കുളം, സത്യൻ മലയിൽ, രാജപ്പൻ കളരിക്കൽ, ആർ.ദീപക്ക്, കെ.എസ്. അനൂപ്, ജയേഷ് ചാമക്കാല, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, ഗോവിന്ദൻ ചെങ്കല്ലിൽ, ഷീല സുബാഷ്, സ്മിത സതീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |