SignIn
Kerala Kaumudi Online
Friday, 26 April 2024 12.39 PM IST

ജനറൽ ആശുപത്രി പേവാർഡ് കെട്ടിടം: വസ്തുനികുതി കുടിശിക സഹിതം അടയ്ക്കാൻ നിർദ്ദേശം

hos

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ പേവാർഡ് കെട്ടിടത്തിന്റെ നാളിതുവരെയുള്ള വസ്തു നികുതി കുടിശിക സഹിതം അടയ്ക്കാൻ കെ.എച്ച്.ആർ.ഡബ്ലിയു.എസ് ഡയറക്ടർക്ക് ആശുപത്രി സൂപ്രണ്ട് കത്ത് നൽകി.

കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

പേ വാർഡ് കെട്ടിടത്തിൽ നിന്ന് വസ്തു നികുതി ഈടാക്കാറുണ്ടോ എന്ന റഷീദിന്റെ വിവരാവകാശ ചോദ്യത്തിന് നഗരസഭയിൽ നിന്ന് ലഭിച്ച മറുപട‌ി ജനറൽ ആശുപത്രി നഗരസഭയ്ക്ക് വിട്ടുകിട്ടിയ സ്ഥാപനമായതിനാൽ കെട്ടിടങ്ങൾക്ക് നികുതി ഈടാക്കുന്നില്ല എന്നാണ്. ഇത് നിയമവിരുദ്ധമാണെന്നും പേവാർഡുകളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവുള്ളതായും റഷീദ് ആനപ്പാറ ആശുപത്രി സൂപ്രണ്ടിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 20 വർഷത്തിലധികമായി പ്രവർത്തിക്കുന്ന 22 മുറികളുള്ള പേ വാർഡിന്റെ ഒരു മുറിക്ക് ദിനംപ്രതി 350 രൂപയാണ് വാടക ഈടാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.