കോഴഞ്ചേരി : നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ അയിരൂർ സന്ദർശനത്തിന്റെ അഷ്ടോത്തര ശതവാർഷികാചരണം (108-ാമത് വാർഷിക ദിനം) ഇന്നലെ അയിരൂർ കാഞ്ഞീറ്റുകര തോട്ടാവള്ളിൽ തറവാട്ടിൽ നടന്നു. തീർത്ഥപാദ പരമ്പരയുടെ പരമാചാര്യനും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതിയുമായ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്തു. തോട്ടാവള്ളിൽ കടവിൽ നിന്ന് വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് സ്വാമിയെ തറവാട്ടിലേക്ക് സ്വീകരിച്ചാനയിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കളരിയിൽ വിദ്യാ സംഗീതാർച്ചന അരങ്ങേറി. തോട്ടാവള്ളിൽ കുടുംബത്തിന്റെ യുട്യൂബ് ചാനലായ 'ഋഷി ഉവാച' യുടെ ലോഗോ പ്രകാശനവും പ്രജ്ഞാനന്ദ തീർത്ഥപാദർ നിർവ്വഹിച്ചു. കുടുംബാംഗം പി.രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, ഡോ. സന്തോഷ് ബി. കുറുപ്പ്, കുടുംബാംഗം കരിമ്പിൻ പുഴ മുരളീധരൻപിള്ള , ട്രസ്റ്റ് സെക്രട്ടറി ജി. ദിലീപ്, ജോയിന്റ് സെക്രട്ടറി മഹേഷ് രവീന്ദ്ര എന്നിവർ പ്രസംഗിച്ചു.
108 വർഷം മുമ്പ് 1913 ഓഗസ്റ്റ് 21നാണ് തോട്ടാവള്ളിൽ തറവാട്ടിൽ ചട്ടമ്പിസ്വാമി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |