പത്തനംതിട്ട: രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദിൽ സെ രാജീവ് എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. ബ്ലഡ് ബാങ്ക് ജില്ലാ നോഡൽ ഓഫീസർ ഡോ.പ്രെറ്റി സഖറിയ ജോർജ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് കൗൺസിലർ എം.എസ്.സുനിത , എൻ.എസ്.യു.ഐ മുൻ മാദ്ധ്യമ വിഭാഗം കോ-ഓർഡിനേറ്റർ തൗഫീഖ് രാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ചിറക്കടവിൽ , രാജേഷ്, അനസ് അസ്ഹർ, സതീഷ് കുമാർ, ജയ്ൻ, സാബിത്ത് നജീബ്, മുഹമ്മദ് റോഷൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |