പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1378 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,47,418 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,39,863 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 556 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 137915 ആണ്. 8588 പേർ ചികിത്സയിലാണ്.
ഇന്നലെ കൊവിഡ് ബാധിതരായ ഏഴു പേർ മരിച്ചു.
1) അടൂർ സ്വദേശി (60),
2) ആറന്മുള സ്വദേശി (75)
3) ചെറുകോൽ സ്വദേശി (70)
4) കോന്നി സ്വദേശി (65)
5) തിരുവല്ല സ്വദേശി (73)
6) കടമ്പനാട് സ്വദേശി (87)
7) കടമ്പനാട് സ്വദേശി (52) .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |