അടൂർ : രാജ്യത്തെ ആറ് ലക്ഷം കോടിയുടെ പൊതുമുതൽ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി അടൂർ ഹെഡ് പോസ്റ്റാഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജി.വാസുദേവൻ അദ്ധ്യക്ഷനായിരുന്നു. സി.ആർ. രാജീവ്, കെ.വേണു, അനസ്സ്, മധു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |