റാന്നി: റാന്നി ബ്ലോക്ക് അടിസ്ഥാനത്തിൽ കാർഷിക സഹകരണ സംഘം രൂപീകരിച്ചു. കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക.കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ച് വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുക. കാർഷിക വൃത്തിയിലേയ്ക്ക് കൂടുതൽ ജനങ്ങളെ അടുപ്പിക്കുക തുടങ്ങിയവയാണ് സംഘത്തിന്റെ ലക്ഷ്യം. അടൂർ നഗര സഭാദ്ധ്യക്ഷൻ ഡി.സജി ഉദ്ഘാടനം ചെയ്തു. ടി.ജെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എം.വി വിദ്യാധരൻ, ജോജോ കോവൂർ, ലിസി ദിവാൻ എന്നിവർ പ്രസംഗിച്ചു. പതിനൊന്നംഗ ഭരണസമതിയിൽ എം.വി വിദ്യാധരൻ(പ്രസിഡന്റ്),സുരേഷ് ജേക്കബ്(വൈസ് പ്രസിഡന്റ്), പി.എസ് സുരേഷ് കുമാർ (സെക്രട്ടറി), ജോജോ കോവൂർ(അസി.സെക്രട്ടറി), ടി.ജെ ബാബുരാജ്(ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |