SignIn
Kerala Kaumudi Online
Friday, 26 April 2024 7.10 PM IST

പ്രമാടത്ത് 300 കടന്ന് കൊവിഡ് രോഗികൾ

corona

കോന്നി : കൊവിഡിന്റെ അതിതീവ്രവ്യാപനം പ്രമാടം ഗ്രാമപഞ്ചായത്തിനെ ആശങ്കയിലാക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു.

ശരാശരി ആഴ്ചയിൽ 60 - 65 ആയിരുന്ന രോഗികളുടെ എണ്ണമാണ് കഴിഞ്ഞ ദിവസം 307 ൽ എത്തിയത്.

രോഗ വ്യാപനത്തെ തുടർന്ന് പ്രമാടത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗ ബാധിതരുടെ വീടുകളിലെ ഉൾപ്പടെയുള്ള ആളുകൾ പുറത്തിറങ്ങുന്ന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെങ്കിലും രോഗ ബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്. കൊവിഡിന്റെ ആദ്യതരംഗത്തിലും രണ്ടാം തരംഗത്തിന്റെ പ്രമാടത്ത് സ്ഥിതി ആശങ്കാജനകമായിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണ വിധേയമായി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുന്നത്. നിരവധി കൊവിഡ് മരണങ്ങളും ഇതിനോടകം സംഭവിച്ചിട്ടുണ്ട്.കൊവിഡ് അതിവ്യാപനത്തെ തുടർന്ന് മറൂർ, വെട്ടൂർ, കൈതക്കര, ഇളപ്പുപാറ, വകയാർ , എഴുമൺ, അന്തിച്ചന്ത , പൂങ്കാവ് വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.