റാന്നി : അങ്ങാടി പഞ്ചായത്തിലെ ഇട്ടിച്ചുവട്ടിൽ കൃഷിനശിപ്പിച്ചു ഭീതിപരത്തിയ കാട്ടുപന്നിയെ വെടിവച്ച് വീഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ചിറക്കപ്പടിയിലെ വയലിൽ കാട്ടുപന്നിയെ കണ്ട സമീപവാസികൾ പന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ള ഷാലോൺ പനവേലി, ഷാജി പനവേലിൽ, എബിൻ തോമസ് കൈതവന എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സംഘം വയലിലൂടെ ഓടുകയായിരുന്നു പന്നിയെ വെടിവച്ച് വീഴ്ത്തി. കരികുളം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും റാന്നി റാപ്പിഡ് റെസ്പോൺസ് സ്റ്റേഷനിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി മേൽ നടപടികൾ സ്വീകരിച്ചു. സ്ഥലത്തെത്തിയ മുൻ എം.എൽ.എ രാജു എബ്രഹാം പന്നിയെ വെടിവച്ചു വീഴ്ത്തിയ ഷാലോൺ പനവേലിയെ അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം പന്തളം കാരക്കാടും റാന്നി നാറാണംമൂഴിയിലും ഫോറസ്ററ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഷാലോണും സംഘവും കാട്ടുപന്നിയെ വെടിവച്ചു വീഴ്ത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |