പന്തളം : ഇന്ധനവില വർദ്ധനവിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനുമെതിരെ ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ ചക്രസ്തംഭനസമരം നടത്തി. ജില്ലാ കമ്മിറ്റി അംഗം സജിത് പി.ആനന്ദ് ഉദ്ഘാടനം ചെയ്തു .പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്. ശ്രീഹരി അദ്ധ്യക്ഷനായിരുന്നു .സെക്രട്ടറി എൻ.സി.അഭീഷ് ,സി.പി. എം പന്തളം ഏരിയ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ആർ.ജ്യോതികുമാർ , ജി.ഉദയകുമാർ ,ചന്ദ്രലാൽ ,ഷാനവാസ് ,എസ് ഷെഫീഖ് ,എ.ഷെമീർ ,ജോജോ തോമസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |