തിരുവല്ല: കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 20ന് രാവിലെ പത്തിന് കുന്നന്താനം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സമരസമിതി രക്ഷാധികാരി പി.എസ്. വിജയൻ അദ്ധ്യക്ഷത വഹിക്കും. ജോസഫ് എം.പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, കേരള കോൺഗ്രസ് ഉന്നതാധികാരസമിതി സമിതിയംഗം കുഞ്ഞുകോശി പോൾ, മുരുകേശ് നടയ്ക്കൽ, എസ്.രാജീവൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |