കൊടുമൺ: സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ പി.എസ് .സി പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഇ.എം.എസ് സ്പോർട്സ് അക്കാദമി. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും ആയിരിക്കും പരിശീലനം. കുറഞ്ഞ ഫീസ് മാത്രമാണ് ഈടാക്കുക. 18 വയസ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. എ.എൻ. സലീം ,ജി. അനിരുദ്ധൻ, അഡ്വ.സി.പ്രകാശ്, ആർ.അജിത്കുമാർ, രാജൻ.ഡി. ബോസ്, പ്രൊഫ. ജോർജ് വർഗീസ് കൊപ്പാറ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്. സെപ്തംബർ 21ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9447117631, 9846854140.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |