അടൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാൾ ദിനത്തിൽ കർഷക മോർച്ച ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കിസാൻ ജവാൻ സദസിന്റെ ഭാഗമായി കർഷകമോർച്ച നേതൃത്വത്തിൽ കർഷകരെയും ജവാന്മാരെയും ആദരിച്ചു. എഴംകുളം പഞ്ചായത്തിലെ കർഷകശ്രീ അവാർഡ് ജേതാവ് കൃഷ്ണകുമാർ, റിട്ട.സുബേദാർ സുരേന്ദ്രൻ നായർ, ക്യാപ്റ്റൻ പരമേശ്വരൻ നായർ എന്നിവരെ ഭവനങ്ങളിലെത്തി ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശെൽവരാജൻ നായർ, അജിത എന്നിവരും പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |