തെങ്ങമം : കടമ്പനാട് സർവ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം ഇന്ന് വെെകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെട്ട പദ്ധതിയാണിത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ആദ്യവില്പന നടത്തും. മത്സ്യഫെഡ് ചെയർമാൻ മനോഹരൻ , സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |