പന്തളം: പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ,പ്രഥമാദ്ധ്യാപിക ശ്രീലത. കെ, പ്രിൻസിപ്പൽ ഗീതാദേവി, സി.പി.ഒ ഉഷ ജി. കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |