SignIn
Kerala Kaumudi Online
Friday, 26 April 2024 2.13 PM IST

പാരലൽ കോളേജുകൾ തുറക്കും : വിദ്യാർത്ഥികൾ എത്തുമോയെന്ന് ആശങ്ക

college

പത്തനംതിട്ട : പാരലൽ കോളേജുകൾ തിങ്കളാഴ്ച തുറക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങിയെങ്കിലും വിദ്യാർത്ഥികൾ എത്തുമോയെന്ന ആശങ്കയുമുണ്ട്. പാരലൽ കോളേജിലെത്തുന്ന കുട്ടികളിൽ ഏറെയും സാധാരണക്കാരാണ്. മൊബൈൽ നെറ്റ് വർക്ക് പോലും കൃത്യമായി ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നാണ് പലരും എത്തുന്നത്. വാട്സ് ആപ്പിൽ പി.ഡി.എഫ് ആയും ഓഡിയോ അയച്ചുമാണ് ക്ലാസ് നൽകുന്നത്. ഗൂഗിൽ മീറ്റിൽ ക്ലാസ് എടുത്താൽ നെറ്റ് വർക്ക് പ്രശ്നം കാരണം ക്ലാസിൽ കയറാൻ കഴിയാത്തവരുമുണ്ട്.

ലോക്ക് ഡൗണും കൊവിഡുമെല്ലാം വലിയ പ്രതിസന്ധിയിലാക്കിയ മേഖലയാണിത്. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കോളേജുകളാണ് വലിയ പ്രതിസന്ധിയിൽ. വാടക നൽകാൻ പോലും ഇവർക്ക് കഴിയുന്നില്ല. കോളേജിലെ ബെഞ്ചും ഡെസ്കും അടക്കം പഴകി ദ്രവിച്ചിരിക്കുന്നു.

ജില്ലയിലെ പാരലൽ

കോളേജുകളുടെ എണ്ണം

11

" കോളേജുകൾ തിങ്കളാഴ്ച തുറക്കും. എത്ര കുട്ടികൾ എത്തുമെന്ന് അറിയില്ല. കുട്ടികൾക്ക് വാഹനസൗകര്യത്തിന് ബുദ്ധിമുട്ട് ഉണ്ടാകും. ഒഫ് ലൈൻ പഠനമാണ് പ്രയോജനകരം "

കെ.ആർ.അശോക് കുമാർ

(പാരലൽ കോളേജ് അസോസിയേഷൻ

സംസ്ഥാന ജനറൽ സെക്രട്ടറി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.