തിരുവല്ല : മലയിത്ര ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനത്തോട് അനുബന്ധിച്ച് "ചരിത്ര നിഷേധത്തിനെതിരെ സാദരസ്മൃതി " സെമിനാർ ഇന്ന് വൈകിട്ട് 5.30ന് നടക്കും.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ബാലചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പ്രവർത്തകൻ വിനോജ് നാരായണൻ വിഷയാവതരണം നടത്തും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീതിമോൾ, ശ്യാംഗോപി, ഷേർലി ഫിലിപ്പ്, ഗ്രന്ഥശാല പ്രസിഡന്റ് രാജൻ. പി.ടി, വൈസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, കെ.ദിനേശ്, സജീവ് കുമാർ, വിനീത് വേണു, വിഷ്ണു വിനോദ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |