പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി. ഡി.സി.സി സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സുനിൽ എസ്.ലാൽ. റോജി പോൾ, ഡാനിയേൽ. ജി, ആർ ബാലചന്ദ്രൻ, എ. ഫാറൂഖ്, പി.കെ. ഇക്ബാൽ, നഹാസ്, അംബിക വേണു, ഷാജി, ലൂയിസ് വിനയൻ, തുളസി ഭായ്, ഇന്ദിരാ പ്രേം, അഭിജിത് സോമൻ, അനു വർഗീസ് ദാസ് കൈനിക്കര, സജി കുമ്പഴ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |