പത്തനംതിട്ട : പാചക വാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം.രാജ, ജില്ലാ പ്രസിഡന്റ് മാണിക്യം, ജാഫർ, ശശി ഐസക്,സജി കോശി, സാക്കിർ, ശാന്തി സന്തോഷ് മല്ലപ്പള്ളി, നവാസ് തനിമ എന്നിവർ സംസാരിച്ചു.യോഗത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |