പത്തനംതിട്ട : പ്ളസ് വണ്ണിന് ജില്ലയിൽ 2746 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിലധികവും ഗ്രാമീണ മേഖലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ്. കഴിഞ്ഞവർഷവും രണ്ടായിരത്തിലേറെ സീറ്റുകൾ അധികമായിരുന്നു. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അദ്ധ്യാപകർക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ജില്ലയിൽ നിലവിലുള്ളത്.
ഇനി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് ശേഷിക്കുന്നു. നിലവിലെ അവസ്ഥയിൽ ജില്ലയിൽ പുതിയ അപേക്ഷകർ എത്താനിടയില്ല. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 17 മുതൽ 19നു വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കണം.
പ്രധാന അലോട്ട്മെന്റുകളിലും പിന്നാലെ നടന്ന സപ്ലിമെന്ററി അലോട്ട്മെന്റിലും ജില്ലയിൽ സീറ്റുകൾ അധികമായിരുന്നു. ട്രാൻസ്ഫർ അലോട്ട്മെന്റിൽ ജില്ലയിൽ 1019 പേർക്ക് സ്കൂൾമാറ്റം അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |