പത്തനംതിട്ട : ശക്തമായ മഴ സാഹചര്യത്തിൽ ജില്ലയിലെ ചില റോഡുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മാർഗ തടസം ഉണ്ടായതിനാൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതിൽ ചില റോഡുകളിൽ ഗതാഗതം പുന:സ്ഥാപിച്ചു.
കുമ്പഴ - കോന്നി വഴി വെട്ടൂർ റോഡ്, അടൂർ, കൈപ്പട്ടൂർ, പത്തനംതിട്ട റോഡ് എന്നിവിടങ്ങളിൽ ഗതാഗതം പുന:സ്ഥാപിച്ചു. അതേസമയം കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലത്തിൽ കൂടി ഭാരം കുറഞ്ഞ വാഹനങ്ങൾ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
പന്തളം - ഓമല്ലൂർ റോഡ്, പന്തളം - കൈപ്പട്ടൂർ റോഡ്, കൊച്ചാലുംമൂട് - പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല.
പന്തളം - ഓമല്ലൂർ, പന്തളം -കൈപ്പട്ടൂർ റോഡിൽ യാത്ര ചെയ്യാനുള്ള തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ കുളനട - മെഴുവേലി - ഇലവുംതിട്ട - കോഴഞ്ചേരി - റാന്നി വഴിയും, കുളനട - ആറന്മുള - കോഴഞ്ചേരി - റാന്നി വഴിയും യാത്ര ചെയ്യണം.
കൊച്ചാലുംമൂട് - പന്തളം റോഡിൽ തടസമുള്ളതിനാൽ ഈ റോഡിൽ കൂടി വരേണ്ടുന്ന തീർത്ഥാടകർക്ക് കൊല്ലകടവ് - കുളനട - മെഴുവേലി - ഇലവുംതിട്ട - കോഴഞ്ചേരി - റാന്നി വഴി പോകാം. ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുൻരീതിയിൽ സഞ്ചരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |