തിരുവല്ല: നഗരസഭയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ നടത്തിപ്പിലും കണ്ടിജൻഡ് ജീവനക്കാരുടെ നിയമനത്തിലും അഴിമതി ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ വെള്ളിയാഴ്ച മുതൽ പ്രക്ഷോഭം ആരംഭിക്കും. കണക്കുകൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുക, അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. സി.പി.എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, സജി അലക്സ്, ജനു മാത്യു, മുൻസിപ്പൽ കൗൺസിലർമാരായ പ്രദീപ് മാമ്മൻ മാത്യു, ജിജി വട്ടശേരി, ലിൻഡാ തോമസ് വഞ്ചിപ്പാലം, ഷീജാ കരിമ്പുംകാല, മേഘാ കെ.ശാമുവേൽ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |