SignIn
Kerala Kaumudi Online
Friday, 26 April 2024 7.48 PM IST

എെശ്വര്യ സിദ്ധിക്ക് മാളികപ്പുറത്ത് ഭഗവതി സേവ

bhaga
മാളികപ്പുറം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ഭഗവതി സേവ നടത്തുന്നു.

ശബരിമല : വിഘ്നനിവാരണത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കുമായി മാളികപ്പുറത്ത് നടക്കുന്ന പ്രധാന വഴിപാടാണ് ഭഗവതി സേവ. എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം 7 മണിയോടെ പ്രത്യേക മണ്ഡപത്തിലാണ് മാളികപ്പുറം മേൽശാന്തി ശംഭുനമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭഗവതി സേവ നടക്കുക. ദുർഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളംവരച്ച് പത്മമിട്ട് അതിലേക്ക് നിലവിളക്ക് വയ്ക്കും.ഇൗ നിലവിളക്കിലേക്ക് ഉടയാടയും പൂമാലയും അണിയിച്ച് സങ്കൽപ്പശക്തികൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരീമന്ത്രം, ദേവീസൂക്തം എന്നിങ്ങനെയുള്ള മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. ഒപ്പം പഞ്ചൊപചാരപൂജ ചെയ്ത് കടുംപായസം, അട എന്നിവ നേദ്യമായി സമർപ്പിക്കും. 2000 രൂപയാണ് വഴിപാട് നിരക്ക്. പണം അടയ്ക്കുന്നവർക്ക് ഒരുമണിക്കൂറോളം നീളുന്ന പൂജയിൽ പങ്കെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.