പത്തനംതിട്ട : വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളേജിലെ ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിൽ അഡ്മിഷൻ നടത്തുന്നതിനായി 24, 25, 26 തീയതികളിൽ കോളേജിൽ നേരിട്ട് പുതിയ അപേക്ഷകൾ സ്വീകരിക്കും. പുതിയ അപേക്ഷകർക്കൊപ്പം റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർക്കും ഈ അഡ്മിഷനിൽ പങ്കെടുക്കാം. താല്പര്യമുളളവർ രാവിലെ 10.30 ന് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകളുടെ വിശദാംശങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9495543056, 9446078281, 9074126673.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |