ശബരിമല : ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി തീർത്ഥാടന പാതയിൽ വിവിധ ഇടങ്ങളിൽ ഇരട്ട ബിന്നുകൾ സ്ഥാപിച്ചു. സന്നിധാനം, വലിയ നടപ്പന്തൽ, ചന്ദ്രാനന്ദൻ റോഡ് എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി 162 വേസ്റ്റ് ബിന്നുകളാണ് (81 ജോഡി) ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബിന്നുകളിലും പ്ലാസ്റ്റിക് മാലിന്യം, ജൈവ മാലിന്യം എന്നിങ്ങനെ പ്രത്യേകം പേരുകൾ എഴുതിയിട്ടുണ്ട്. അജൈവ മാലിന്യങ്ങൾ സന്നിധാനത്തെ ഇൻസിനറേറ്ററിൽ സംസ്കരിക്കും. നിരോധമേഖലയായതിനാൽ പ്ളാസ്റ്റിക് മാലിന്യത്തിൽ പ്രത്യേകിച്ചും മിനറൽവാട്ടർ കുപ്പികളുടെ കുറവുണ്ടെങ്കിലും പൂജാദ്രവ്യങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്നതുൾപ്പെടെയുള്ള പ്ളാസ്റ്റിക്കുകൾ സന്നിധാനത്ത് ഇപ്പോഴും എത്തുന്നുണ്ട്. മാലിന്യ സംസ്കരണത്തിന് ഇത് തടസമാകുന്നത് കണക്കിലെടുത്താണ് പ്രത്യേകം ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിച്ചത്. തീർത്ഥാടകർക്കാവശ്യമായ ബോധവൽക്കരണവും നടത്തിവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |