പത്തനംതിട്ട : ജില്ലയിലെ എൻ.ഡി.എ ജനപ്രതിനിധികളുടെ യോഗം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ ഡി. പുരന്ദേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി സി.പി.രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, ദേശീയ കൗൺസിൽ അംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ,കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി ആർ നായർ, അഡ്വ. പന്തളം പ്രതാപൻ, കു.വെ.സുരേഷ് ബാബു, കെ.സോമൻ, രാജി പ്രസാദ്, എം.എസ്.അനിൽ,അയിരൂർ പ്രദീപ്,അഡ്വ. അരുൺപ്രകാശ്, അജിത് പുല്ലാട് , കെ.ബിനുമോൻ, അജയകുമാർ വല്ലുഴത്തിൽ, ബിന്ദു പ്രസാദ്, അഡ്വ. ഷൈൻ ജി കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |