SignIn
Kerala Kaumudi Online
Saturday, 27 April 2024 12.12 AM IST

തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും

ankki

ശബരിമല: മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. 22ന് രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്ക അങ്കി ദർശിക്കാൻ അവസരമുണ്ട്. തങ്കഅങ്കി ഘോഷയാത്ര കടന്നുപോകുന്ന സ്ഥലവും സമയവും : മൂർത്തിട്ട ഗണപതി ക്ഷേതം രാവിലെ 7.15ന്, പുന്നംതോട്ടം ദേവി ക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവ ക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8, നെടുപ്രയാർ തേവരശേരി ദേവി ക്ഷേത്രം 8.30, നെടുപ്രയാർ ജംഗ്ഷൻ 9.30, കോഴഞ്ചേരി ടൗൺ 10. തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷൻ 10.15, പാമ്പാടിമൺ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂർ ഇടത്താവളം 11.15, ഇലന്തൂർ ഭഗവതികുന്ന് ദേവി ക്ഷേത്രം 11.20, ഇലന്തൂർ ഗണപതി ക്ഷേത്രം 11.30, ഇലന്തൂർ നാരായണ മംഗലം ഉച്ചയ്ക്ക് 12.30. അയത്തിൽ മലനട ജംഗ്ഷൻ ഉച്ചകഴിഞ്ഞ് 2, അയത്തിൽ ഗുരുമന്ദിരം ജംഗ്ഷൻ 2.40, മെഴുവേലി ആനന്ദഭതേശ്വരം ക്ഷേത്രം 2.50, ഇലവുംതിട്ട ദേവി ക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്.എൻ.ഡി.പി മന്ദിരം വൈകുന്നേരം 4.30, കൈതവന ദേവി ക്ഷേത്രം വൈകുന്നേരം 5.30. പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം വൈകിട്ട് 6, ചീക്കനാൽ 6.30, ഊപ്പമൺ ജംഗ്ഷൻ രാത്രി 7, ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം രാത്രി 8.
23ന് രാവിലെ 8ന് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 9, അഴൂർ ജംഗ്ഷൻ 10, പത്തനംതിട്ട ഊരമ്മൻ കോവിൽ 10.45, പത്തനംതിട്ട ശാസ്താ ക്ഷേത്രം 11, കരിമ്പനയ്ക്കൽ ദേവി ക്ഷേത്രം 11.30, ശാരദാ മഠം മുണ്ടുകോട്ടയ്ക്കൽ എസ്.എൻ.ഡി.പി മന്ദിരം ഉച്ചയ്ക്ക് 12, കടമ്മനിട്ട ഭഗവതി ക്ഷേത്രം ഉച്ചയ്ക്ക് 1. കോട്ടപ്പാറ കല്ലേലി മുക്ക് 2.30, പേഴുംകാട് എസ്.എൻ.ഡി.പി മന്ദിരം 2.45, മേക്കൊഴൂർ ക്ഷേത്രം 3.15, മൈലപ്ര ഭഗവതി ക്ഷേത്രം 3.45, കുമ്പഴ ജംഗ്ഷൻ വൈകുന്നേരം 4.15, പാലമറ്റൂർ അമ്പലമുക്ക് 4.30, വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി 5.30. ഇളകൊള്ളൂർ മഹാദേവ ക്ഷേത്രം വൈകിട്ട് 6.15, ചിറ്റൂർമുക്ക് രാത്രി 7.15, കോന്നി ടൗൺ രാത്രി 7.45, കോന്നി ചിറയ്ക്കൽ ക്ഷേത്രം രാത്രി 8, കോന്നി മുരിങ്ങമംഗലം ക്ഷേത്രം രാത്രി
8.30. 24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്ന് രാവിലെ 7.30ന് യാത്ര ആരംഭിക്കും. ചിറ്റൂർ മഹാദേവ ക്ഷേത്രം രാവിലെ 8, വെട്ടൂർ ക്ഷേത്രം 9, മൈലാടുംപാറ 10.30, കോട്ടമുക്ക് 11, മലയാലപ്പുഴ ക്ഷേത്രം ഉച്ചയ്ക്ക് 12, മലയാലപ്പുഴ താഴം ഉച്ചയ്ക്ക് 1, മണ്ണാറക്കുളഞ്ഞി ക്ഷേത്രം ഉച്ചയ്ക്ക് 1.15. റാന്നി രാമപുരം ക്ഷേത്രം ഉച്ചകഴിഞ്ഞ് 3.30, ഇടക്കുളം ശാസ്താ ക്ഷേത്രം വൈകുന്നേരം 5.30, വടശേരിക്കര ചെറുകാവ് 6.30, പ്രയാർ മഹാവിഷ്ണു ക്ഷേത്രം രാത്രി 7, മാടമൺ ക്ഷേത്രം രാത്രി 7.45, പെരുനാട് ശാസ്താ ക്ഷേത്രം രാത്രി 8.30. 25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ളാഹ സത്രം 9, പ്ലാപ്പള്ളി 10, നിലയ്ക്കൽ ക്ഷേത്രം 11, ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും.
പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരും. തുടർന്ന് ശബരിമല ക്ഷേത്രത്തിൽ നിന്ന് എത്തുന്ന സംഘം ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്രയെ ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.