പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 261 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആകെ 2,02,613 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്നലെ 214 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,99,344 ആണ്. ജില്ലക്കാരായ 1838 പേർ ചികിത്സയിലാണ്. ഇതിൽ 1806 പേർ ജില്ലയിലും 32 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ആകെ 3072 പേർ നിരീക്ഷണത്തിലാണ്.
കൊവിഡ് ബാധിതരായ നാലുപേർ
ഇന്നലെ മരിച്ചു.
1) കവിയൂർ സ്വദേശി (90)
2) ഓമല്ലൂർ സ്വദേശി (78)
3) ഇരവിപേരൂർ സ്വദേശി (84)
4) കടമ്പനാട് സ്വദേശി (71)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |