പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 176 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ആകെ 2,03,517 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ചെറുകോൽ സ്വദേശി (90), അയിരൂർ സ്വദേശി (96),
കോഴഞ്ചേരി സ്വദേശി (73) എന്നിവരാണ് മരിച്ചത്.
ഇന്നലെ 150 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,00,626 ആണ്. ജില്ലക്കാരായ 1450 പേർ ചികിത്സയിലാണ്. ഇതിൽ 1419 പേർ ജില്ലയിലും 31 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |