പത്തനംതിട്ട: ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡി.എ.പി.സി) ജില്ളാ സമ്മേളനം 21ന് രാവിലെ 10ന് പത്തനംതിട്ട ശാന്തി ഒാഡിറ്റോറിയത്തിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി നിർവാഹക സമിതിയംഗം പി.മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം തുടങ്ങിയവർ സംസാരിക്കും. ഡി.എ.പി.സി ജില്ലാ പ്രസിഡന്റ് തിരുവല്ല അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |