തിരുവല്ല : ഈമാസം അവസാനം നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ല ടീമിനെ 11, 12 തീയതികളിൽ ഉച്ചയ്ക്കുശേഷം മൂന്നിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ തിരഞ്ഞെടുക്കും. 2003 ജനുവരി ഒന്നിനുശേഷം ജനിച്ച കളിക്കാർക്ക് സെലക്ഷനിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ മുനിസിപ്പൽ/ പഞ്ചായത്ത് അധികൃതരിൽ നിന്ന് ലഭിച്ചിട്ടുള്ള വയസുതെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണമെന്ന് സെകട്ടറി ജോയി പൗലോസ് അറിയിച്ചു. ഫോൺ: 9447148201.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |