പത്തനംതിട്ട : പാട്യാല നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോർട്സ് നടത്തിയ ഡിപ്ളോമ ഇൻ സ്പോർട്സ് കോച്ചിംഗ് പരീക്ഷയിൽ പത്തനംതിട്ട സ്വദേശിനി ഫെൻസിംഗ് കോച്ച് അഖില അനിലിന് സംസ്ഥാനത്തെ ഒന്നാംറാങ്ക് ലഭിച്ചു. നിലവിൽ കേരള ജൂനിയർ ഫെൻസിംഗ് ടീമിന്റെയും എം.ജി സർവകലാശാല, ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ടീമുകളുടെയും കോച്ചാണ് അഖില അനിൽ. വഞ്ചിപ്പൊയ്ക രാമമംഗലത്ത് വീട്ടിൽ കെ.അനിൽകുമാറിന്റെയും (ജില്ലാ സ്പോർടസ് കൗൺസിൽ പ്രസിഡന്റ്), നഗരസഭാ കൗൺസിലർ അനിലയുടെയും മകളാണ്. ബി.ബി.എ, എം.കോം ബിരുദധാരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |