അടൂർ :സമഗ്രശിക്ഷ കേരള ,അടൂർ ബി.ആർ.സി പരിധിയിലുള്ള ഒന്ന് രണ്ട് ക്ലാസുകളിലെ അദ്ധ്യാപകർക്ക് ഉല്ലാസഗണിതം പരിശീലന പരിപാടിക്ക് തുടക്കമായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബി.ആർ സി കോ- കോർഡിനേറ്റർ സ്മിത എം.നാഥ് അദ്ധ്യക്ഷതവഹിച്ചു. എച്ച്.എം ഫോറം കൺവീനർ നബീസത്ത് ബീവി, എ.ഇ ഒ ഓഫീസ് സൂപ്രണ്ട് രമണി ,സി .ആർ .സി കോർഡിനേറ്റർ ബീഗം എ.മുഫീദ ,രമ്യ , ഷെമീം ബാനു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |