കോഴഞ്ചേരി : സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ഫാം സ്കൂൾ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 കർഷകർക്കുള്ള ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്തംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോയ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ ഡോ. കെ. സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.കെ. പീതാംബരൻ, ഡോ.സി.കെ. ഷാജു ഡോ.ടി.എ സുരേഷ്, അരുൺ സി. രാജൻ, അസി. പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. അരുന്ധതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |