പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ദേശീയ നഗര ഉപജീവനമിഷൻ നടത്തുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവല്ല, ചങ്ങനാശേരി നഗരസഭാ പരിധികളിൽ താമിസിക്കുന്ന ബി.പി.എൽ വിഭാഗത്തിലുൾപ്പെട്ടവർക്ക് അപേക്ഷിക്കാം.
ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്നീഷ്യൻ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി മുപ്പത്തിയഞ്ച് വയസിൽ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് www.cek.ac.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9544862039, 9605021976.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |