പത്തനംതിട്ട : ഡി.വൈ.എഫ്.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു. ജില്ലയുടെ സാംസ്കാരിക പൈതൃകവും ചരിത്രവും ഉൾക്കൊള്ളുന്നതാകണം ലോഗോ 4 ന് വൈകിട്ട് 5ന് മുമ്പായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ഇ മെയിൽ അഡ്രസിൽ ലോഗോ അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ അയക്കുന്ന വ്യക്തിയ്ക്ക് സംസ്ഥാന സമ്മേളന നഗറിൽ ഉപഹാരം നൽകി ആദരിക്കും. dyfiptadcs@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലോഗോ അയയ്ക്കാമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ രാജു ഏബ്രഹാം, കൺവീനർ സംഗേഷ് ജി. നായർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |