അടൂർ : അടൂർ, കോന്നി കേന്ദ്രീയവിദ്യാലയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. ഒന്ന് മുതൽ 12 വരെ ക്ളാസുകളിലേക്ക് താഴെപറയുന്ന തസ്തികളിലേക്കാണ് നിയമനം. പി.ജി.ടി (ഹിന്ദി, ഇക്കണോമിക്സ്, ജീവശാസ്ത്രം, ഗണിതശാസ്ത്രം), ടി.ജി.ടി (സയൻസ്, സോഷ്യൽ സയൻസ്, സംസ്കൃതം), പി.ആർ.ടി (ഡോക്ടർ, നഴ്സ്, കൗൺസിലർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ), കോച്ച് (വോളിബാൾ, ബാസ്ക്കറ്റ്ബോൾ), മ്യൂസിക്, ഡാൻസ്, യോഗ ഇൻസ്ട്രക്ടർ, മലയാളം ഇൻസ്ട്രക്ടർ. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഇന്ന് രാവിലെ 7.3 ന് അടൂർ കേന്ദ്രീയവിദ്യാലയത്തിൽ എത്തണം. വിവരങ്ങൾക്ക് https://adoor.kvs.ac.in/ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |