പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 264604 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
ജില്ലയിൽ ഇന്നലെ 162 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 261711 ആണ്. 639 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 615 പേർ ജില്ലയിലും, 24 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ 1304 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |