SignIn
Kerala Kaumudi Online
Friday, 26 April 2024 8.55 PM IST

വാർഷിക പദ്ധതികൾക്കുള്ള ചെലവ് വർദ്ധിപ്പിക്കണം

project

പത്തനംതിട്ട : വാർഷിക പദ്ധതികൾക്കുള്ള ചെലവ് ശതമാനം വർദ്ധിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
45 പഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും മൂന്നു മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും സമർപ്പിച്ച പദ്ധതികൾക്കാണ് ആസൂത്രണ സമിതി അംഗീകാരം നൽകിയത്. കാട്ടുപന്നി ശല്യം രൂക്ഷമായ കോന്നി, റാന്നി മേഖലകളിൽ കാർഷിക വിളകൾക്ക് സംരക്ഷണം നൽകുന്ന പദ്ധതികൾക്ക് ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയായ നീർത്തടാധിഷ്ഠിത പദ്ധതിയിൽ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് അയിമാലി നീർത്തട പദ്ധതിയും പത്തനംതിട്ട, അടൂർ, പന്തളം എന്നീ നഗരസഭകളിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ 2022 - 23 സാമ്പത്തിക വർഷത്തെ ലേബർ ബഡ്ജറ്റ്, ആക്ഷൻ പ്ലാൻ എന്നിവയ്ക്കും അംഗീകാരം നൽകി. കളക്ടർ ഡോ. ദിവ്യ.എസ്.അയ്യർ, പ്ലാനിംഗ് ഓഫീസർ സാബു.സി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.